Thursday, July 14, 2011

കേരളത്തിലെ വിദ്യാഭ്യാസ രംഗം

യഥാര്‍ത്തത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നം, സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരിന് തന്നെ ഒരു പിടിയും ഇല്ല എന്നതാണ്.

പൌരന്റെ പ്രാഥമിക വിദ്യാഭ്യാസം ആണ് സര്‍ക്കാരിന്റെ ചുമതല. അതായത് കേരളത്തിലെ 100% പൌരന്‍മാര്‍ക്കും പത്താം ക്ലാസ്സ് വരെ high quality വിദ്യാഭ്യാസം നല്കാന്‍ സര്‍ക്കാരിന് ഭരണ ഘടന പരമായി ബാധ്യത ഉണ്ട്. ആ വിദ്യാഭ്യാസം വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് ആയിരിക്കണം; ഇപ്പോഴത്തെ പ്പോലെ അധ്യാപകര്‍ക്കു തൊഴില്‍ എന്ന ആശയം മുന്‍ നിര്ത്തി ആയിരിക്കരുത്. (ആശാവഹമായ പുരോഗതി ഇക്കാര്യത്തില്‍ കാണുന്നുണ്ട് എന്ന് ചൂണ്ടുവിരല്‍ പോലെ ഉള്ള ബ്ലോഗ് കള്‍ കാണിച്ചു തരുന്നു).

പൌരന് ഉന്നത വിദ്യാഭ്യാസം കൊടുക്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ ചുമതല ആ രംഗത്തെ ക്വാളിറ്റി control ചെയ്യുക എന്ന ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങണം. സര്‍ക്കാരിന്റെ ഈ quality control role ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രം ഒതുങ്ങുന്നില്ല. നാട്ടിലെ എല്ലാ പബ്ലിക് domain ഇലും സര്‍ക്കാരിന് control role ഉണ്ട്.

No comments:

Post a Comment