Thursday, July 14, 2011

കേരളത്തിലെ വിദ്യാഭ്യാസ രംഗം

യഥാര്‍ത്തത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നം, സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരിന് തന്നെ ഒരു പിടിയും ഇല്ല എന്നതാണ്.

പൌരന്റെ പ്രാഥമിക വിദ്യാഭ്യാസം ആണ് സര്‍ക്കാരിന്റെ ചുമതല. അതായത് കേരളത്തിലെ 100% പൌരന്‍മാര്‍ക്കും പത്താം ക്ലാസ്സ് വരെ high quality വിദ്യാഭ്യാസം നല്കാന്‍ സര്‍ക്കാരിന് ഭരണ ഘടന പരമായി ബാധ്യത ഉണ്ട്. ആ വിദ്യാഭ്യാസം വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് ആയിരിക്കണം; ഇപ്പോഴത്തെ പ്പോലെ അധ്യാപകര്‍ക്കു തൊഴില്‍ എന്ന ആശയം മുന്‍ നിര്ത്തി ആയിരിക്കരുത്. (ആശാവഹമായ പുരോഗതി ഇക്കാര്യത്തില്‍ കാണുന്നുണ്ട് എന്ന് ചൂണ്ടുവിരല്‍ പോലെ ഉള്ള ബ്ലോഗ് കള്‍ കാണിച്ചു തരുന്നു).

പൌരന് ഉന്നത വിദ്യാഭ്യാസം കൊടുക്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ ചുമതല ആ രംഗത്തെ ക്വാളിറ്റി control ചെയ്യുക എന്ന ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങണം. സര്‍ക്കാരിന്റെ ഈ quality control role ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രം ഒതുങ്ങുന്നില്ല. നാട്ടിലെ എല്ലാ പബ്ലിക് domain ഇലും സര്‍ക്കാരിന് control role ഉണ്ട്.

Monday, May 23, 2011

പച്ച വെള്ളവും നിരോധിക്കണമോ?

എല്ലാ English മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. എല്ലാ ആയുര്‍വേദ മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. പച്ച വെള്ളം പോലും ഒരു പാട് കുടിച്ചാല്‍ മനുഷ്യന്‍ തട്ടിപ്പോകും (http://en.wikipedia.org/wiki/Water_intoxication).

പച്ച വെള്ളവും നിരോധിക്കണമോ? Or should we all grow up?

Wednesday, May 18, 2011

Monday, May 16, 2011

Gandhiji vs. the British and Anna Hazare vs. Dr. Manmohan Singh

ഒരു കുസൃതി ചോദ്യം: Gandhiji പട്ടിണി കിടന്നപോലെ തിരികെ British കാരും പട്ടിണി കിടന്നിരുന്നു എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അല്ലെങ്കില്‍ ഈ സമീപ കാലത്തെ Hazare യുടെ പട്ടിണി സമരത്തിന് എതിരായി മന്‍മോഹന്‍ സിങ് പട്ടിണി കിടന്നിരുന്നു എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?

lokpal bill അവതരിപ്പിക്കാന്‍ വേണ്ടി Anna Hazare മരണം വരെ നിരാഹാര സമരത്തില്‍!
vs.
lokpal bill അവതരിപ്പിക്കാതെ ഇരിക്കാന്‍ വേണ്ടി Dr. Manmohan Singh മരണം വരെ നിരാഹാര സമരത്തില്‍!

Democracy and evolution

Democracy is not about the selection of some good people to rule us; it is all about our ability to say no to people whom we don't want. In this respect elections are a lot like evolution. Evolution works, not by creating strong and uncorrupted individuals, it works by eliminating organisms not suitable for a specific environment. And like evolution, democracy is a messy and slow process. But in the long run both produces good results.

I am not a big fan of a political systems where the ruled do not have an option to eliminate the ruler. So I neither like the Communist party in China, nor Mr. Anna Hazare in India.

Context: "The recent State elections in India resulted in the replacing of ruling parties in three states."

Monday, February 21, 2011

ചില ആയുര്‍വേദ ചിന്തകള്‍ - ഭാഗം 1

സ്ഥലം: ഒരു സുഹൃത്തിന്റെ വീടിന്റെ basement.
പരിപാടി: ആയുര്‍വേദ workshop by അഷ്ടവൈദ്യന്‍ E T രവി മൂസ്
പരിപാടി വിശദമായി: ആയുര്‍-വേദത്തെക്കുരിച്ചു Dr. രവിയുടെ ഒരു ചെറിയ പ്രഭാഷണം. ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചു ഒരു ചെറിയ വിവരണം. പിന്നെ സാദാരണ കാണാറുള്ളത്‌ പോലെ, ലോകത്തെ എല്ലാ നല്ല ഭക്ഷണ പാനീയങ്ങളും, എല്ലാ നല്ല ശീലങ്ങളും ആയുര്‍വേദത്തിന്റെ കണ്ടു പിടിത്തം ആണ്. ആധുനിക വൈദ്യവും ശാസ്ത്രവും ശുദ്ധ തട്ടിപ്പാണ് അങ്ങിനെ അങ്ങിനെ പതിവ് തമാശകള്‍. ഡോക്ടര്‍ പറഞ്ഞ ഒന്ന് രണ്ടു പുതിയ അറിവുകള്‍ (എനിക്കിത് പുതിയ അറിവാണ് അത്രമാത്രം).
1. ആയുര്‍വേദ മരുന്നുകള്‍ക്കും സൈഡ് effects ഉണ്ട്. രസായനം ഒഴികെയുള്ള മരുന്നുകള്‍ 6 മാസത്തില്‍ കൂടുതല്‍ കഴിച്ചു കൊണ്ട് ഇരിക്കാന്‍ പാടില്ല. "ആയുര്‍വേദമല്ലിയോ, ഒരു സൈഡ് effects ഉം ഇല്ല" എന്ന് Fat free യുടെ പരസ്യത്തിലെ ഓട്ടോക്കാരന്‍ പറയുന്നത്, പുള്ളിക്കാരന്റെ സ്വന്തം അഭിപ്രായം മാത്രം.
2. ആയുര്‍വേദ മരുന്നുകളെയും ചികിത്സാ വിധികളെയും "ഗംഗക്ക് താഴെ; ഗംഗക്ക് മുകളില്‍" എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇന്നത്തെ മനുഷ്യന്റെ globalized അവസ്ഥയില്‍ ഈ point നു വലിയ പ്രാധാന്യം ഉണ്ട്.
3. ആയുര്‍വേദ ചികിത്സാ വിധികള്‍ മഹര്‍ഷിമാര്‍ 100 കണക്കിന്, ചിലപ്പോള്‍ 1000 വര്‍ഷങ്ങള്‍ വരെയും തുടര്‍ന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ ക്കൂടി ആണ് വികസിപ്പിച്ചു എടുത്തത്‌. അതായതു ആയുര്‍വേദ സാമാനങ്ങള്‍ ഒന്നും ദൈവം മുകളില്‍ നിന്നും ഒരു വള്ളി കെട്ടി ഇറക്കി തന്നത് അല്ല എന്ന്. 1000 വര്‍ഷം മുന്‍പ് ആയുര്‍വേദം "ആധുനിക ശാസ്ത്രം" ആയിരുന്നു എന്ന് ചുരുക്കം.

പ്രഭാഷണം കഴിഞ്ഞു ഒരു ചെറിയ ഡിസ്കഷന്‍ session. അതില്‍ ഞാനും ഒന്ന് രണ്ടു ചോദ്യങ്ങള്‍ കാച്ചി.

എന്റെ ചോദ്യങ്ങളും അവയ്ക്ക് ഡോക്ടര്‍ തന്ന ഉത്തരങ്ങളും:
Q1.
മഹര്‍ഷിമാര്‍ പരീക്ഷിച്ചും നിരീക്ഷിച്ചും ആണ് ചികിത്സാ വിധികള്‍ കണ്ടു പിടിച്ചത് എന്ന് ഡോക്ടര്‍ തന്നെ പറയുന്നു. നമ്മള്‍ (അതായതു ഇന്നത്തെ ആയുര്‍വേദ വൈദ്യന്മാരും ഡോക്ടര്‍ മാരും) എന്ത് കൊണ്ട് ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടരുന്നില്ല?
ഡോക്ടറുടെ മറുപടി: ഞാന്‍ ചോദിച്ച ചോദ്യത്തിന് ഒരു വ്യക്തമായ മറുപടി ഡോക്ടര്‍ പറഞ്ഞില്ല.

Q2. ആയുര്‍വേദ മരുന്നുകളുടെ ingredients ന്റെ ഗുണ നിലവാരം (authenticity) ഉറപ്പാക്കാന്‍ ആയുര്‍വേദ practiosheners എന്താണ് ചെയ്യുന്നത്?
ഡോക്ടറുടെ മറുപടി: അലോപതി മരുന്നുകളെപ്പോലെ active ingredients വേര്‍ തിരിക്കുന്ന പരിപാടി ആയുര്‍വേദത്തില്‍ ഇല്ല.
എന്റെ ചോദ്യം ഡോക്ടര്‍ക്ക്‌ മനസ്സിലായില്ല എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ വീണ്ടും: ഞാന്‍ active ingredients ന്റെ കാര്യം അല്ല ചോദിക്കുന്നത്. ഉദാഹരണത്തിന്, ച്യവനപ്രാശ ലേഹ്യത്തില്‍ ആയുര്‍വേദ വിധി പ്രകാരം നെല്ലിക്ക ഒരു പ്രധാന ingredient ആണ്. Dabur കമ്പനി കടയില്‍ വില്‍ക്കുന്ന ച്യവനപ്രാശ ലേഹ്യത്തില്‍ നെല്ലിക്ക ഉണ്ടോ ഇല്ലയോ എന്ന് ഒരു ഉപഭോക്താവായ ഞാന്‍ എങ്ങിനെ അറിയും? അങ്ങിനെ ഗുണ നിലവാരം ഉറപ്പാക്കാന്‍ വേണ്ട എന്തെങ്കിലും പരിപാടി സര്‍ക്കാരോ, ആയുര്‍വേദ practitioners ഓ ചെയ്യുന്നുണ്ടോ?
ഓര്‍ഗാനിക് food ന്റെ certification and labeling പരിപാടികള്‍, ആയുര്‍വേദത്തിനും ഇക്കാര്യത്തില്‍ ഒരു മാതൃക ആക്കാവുന്നതാണ്. ഓര്‍ഗാനിക് food കൂടുതല്‍ ആരോഗ്യകരം ആണെന്ന് ഇത് വരെ വ്യക്തമായി തെളിഞ്ഞിട്ടില്ല. പക്ഷെ ഓര്‍ഗാനിക് food ന്റെ certification ഉം labeling ഉം വളരെ systematic and standardized ആണ്. ഞാന്‍ കടയില്‍ പോയി ഒരു കിലോ organic ആപ്പിള്‍ വാങ്ങിയാല്‍, അത് organic ആപ്പിള്‍ ആണ് conventionally grown ആപ്പിള്‍ അല്ല എന്ന് എനിക്ക് ഒരു ഉറപ്പുണ്ട്. എന്ത് കൊണ്ട് അതുപോലൊരു certification പരിപാടി ആയുര്‍വേദ മരുന്നുകള്‍ ചെയ്യുന്നില്ല?
ഡോക്ടറുടെ മറുപടി: ഞാന്‍ ചോദിച്ച ചോദ്യത്തിന് ഒരു വ്യക്തമായ മറുപടി ഡോക്ടര്‍ പറഞ്ഞില്ല. ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല, ഒന്നും ചെയ്യാനും പരിപാടി ഇല്ല എന്നാണ് ഡോക്ടറുടെ വിശദീകരണത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

References:
USDA യുടെ ഓര്‍ഗാനിക് produce നെ ക്കുറിച്ച് ഇവിടെ വായിക്കാം: National Organic Program